കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ 19-ാമതു സംസ്ഥാന വാർഷിക സമ്മേളനം 23 നു രാവിലെ 11 നു പാലാരിവട്ടം പിഒസിയിൽ നടക്കും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
സമിതി ചെയർമാൻ ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിക്കും. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വർഗീസ് വള്ളിക്കാട്ട് മുഖ്യസന്ദേശം നൽകും. മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ.ജേക്കബ് വെള്ളമരുതുങ്കൽ ആമുഖ സന്ദേശം നൽകും. സംസ്ഥാന സെക്രട്ടറി ചാർളി പോൾ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള കർമരേഖയും ഫിനാൻസ് സെക്രട്ടറി വി.ഡി.രാജു സാന്പത്തിക റിപ്പോർട്ടും അവതരിപ്പിക്കും.
കെസിബിസി മദ്യവിരുദ്ധ സമിതി വാർഷിക സമ്മേളനം 23ന്
01:47 AM Feb 20, 2018 | Deepika.com