നല്ലതണ്ണി: നല്ലതണ്ണി നസ്രാണി റിസർച്ച് സെന്ററിൽ ശനിയാഴ്ച നടന്ന പ്ലാസിഡ് സിന്പോസിയത്തിൽ ആധുനിക സീറോമലബാർ സഭയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്ലാസിഡ് ജെ. പൊടിപാറയുടെ ദൈവശാസ്ത്രപരവും ആരാധനക്രമപരവും സഭാപരവുമായ കാഴ്ചപ്പാടുകളിലേക്കുവെളിച്ചം വീശുന്ന നാലു പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു.
നൂറുപേർ പങ്കെടുത്ത സിന്പോസിയം വടവാതൂർ പൗരസ്ത്യവിദ്യാപീഠം പ്രസിഡന്റ് റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ ഉദ്ഘാടനം ചെയ്തു. റവ. ഡോ. സേവ്യർ കൂടപ്പുഴ, റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. വർഗീസ് കൊച്ചുപറന്പിൽ, ഡോ. പ്രഫ. പി.സി. അനിയൻകുഞ്ഞ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സമാപന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ സന്ദേശം നൽകി. നസ്രാണി റിസർച്ച് സെന്റർ നടത്തിയ പ്രബന്ധമത്സരത്തിൽ സമ്മാനാർഹരായ സിസ്റ്റർ ഫ്ളവർലിറ്റ് എഫ്സിസി, ഷീനാ തെക്കേൽ തേക്കേമല, സിനി ബിജു താഴത്തുവീട്ടിൽ മുറിഞ്ഞപുഴ, ജോസഫ് സാർത്തോ ചെന്നക്കാട്ടുകുന്നേൽ വെളിച്ചിയാനി എന്നിവർക്ക് ബിഷപ് സമ്മാനങ്ങൾ വിതരണം ചെയ്തു.
നസ്രാണി റിസർച്ച് സെന്ററിൽ പ്ലാസിഡ് സിന്പോസിയം നടത്തി
01:36 AM Feb 20, 2018 | Deepika.com