കോട്ടയം: യുദ്ധംമൂലം ദുരിതമനുഭവിക്കുന്ന സൗത്ത് സുഡാൻ, കോംഗോ എന്നീ രാജ്യങ്ങളിലെ ജനങ്ങൾക്കായും പ്രകൃതിദുരന്തങ്ങൾ മൂലം ക്ലേശമനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കായും കോട്ടയം അതിരൂപത 23ന് ഉപവാസ പ്രാർഥനാ ദിനമായി ആചരിക്കും.
ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനമനുസരിച്ച് അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും സന്യാസഭവനങ്ങളിലും പ്രാർഥനാദിനം ആചരിക്കുമെന്ന് കോട്ടയം അർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അറിയിച്ചു.
കോട്ടയം അതിരൂപതയിൽ പ്രാർഥനാദിനം 23ന്
01:24 AM Feb 20, 2018 | Deepika.com