റബർ ബോർഡ് പരിശീലനം
01:24 AM Feb 20, 2018 | Deepika.com
കോട്ടയം: ഷീറ്റുറബർ സംസ്കരണം, തരംതിരിക്കൽ എന്നിവയിൽ റബർബോർഡ് പരിശീലനം നൽകും. റബർപാൽസംഭരണം, ഷീറ്റു റബർനിർമാണം സംബന്ധിച്ച ഗ്രീൻബുക്ക് നിബന്ധനകൾ എന്നിവയുൾക്കൊള്ളിച്ചുള്ള പരിശീലനം 27, 28 തീയതികളിൽ കോട്ടയത്തുള്ള റബർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. പരിശീലന ഫീസ് 1,000 രൂപ (18 ശതമാനം ജിഎസ്ടി പുറമെ). പട്ടികജാതി- പട്ടികവർഗത്തിൽപെട്ടവർക്ക്, ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിൽ 50 ശതമാനം ഇളവു ലഭിക്കും. ഫോൺ: 0481 - 2353325, 2353127.