എരുമേലി: മൂന്ന് പേരുമായി സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു നിർത്തിയിട്ടിരുന്ന പിക് അപ് വാനിൽ ഇടിച്ച് ബൈക്ക് ഓടിച്ചിരുന്ന ഹോട്ടൽ ജീവനക്കാരൻ മരിച്ചു.എരുമേലിയിൽ ഹോട്ടൽ തൊഴിലാളിയായ കുട്ടനാട് അമിച്ചകരി സ്വദേശി രണ്ടുപറ ആന്റപ്പൻ ചാക്കോയാണ് (47) മരിച്ചത്
ഇന്നലെ വൈകുന്നേരം എരുമേലി ഫെഡറൽ ബാങ്ക് എടിഎം കൗണ്ടറിന് സമീപമായിരുന്നു അപകടം.
ഹോട്ടലിലെ മറ്റ് രണ്ട് ജീവനക്കാരായ സീതത്തോട് മുക്കണ്ടത്ത് രാജൻകുട്ടി (34), വായ്പൂര് കാവുങ്കൽ സിയാദ് (44) എന്നിവരാണ് ബൈക്കിൽ ഒപ്പമുണ്ടായിരുന്നത്. പിക് അപ് വാനിൽ ബൈക്ക് ഇടിച്ചപ്പോൾ തെറിച്ച് വീണ ഇവർക്ക് ഗുരുതര പരിക്കുകളില്ല. മൃതദേഹം കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
നിർത്തിയിട്ട പിക്അപ്പ് വാനിൽ ബൈക്കിടിച്ച് ഹോട്ടൽ ജീവനക്കാരൻ മരിച്ചു
01:24 AM Feb 20, 2018 | Deepika.com