കൊച്ചി: സ്വകാര്യ ആരോഗ്യ മേഖലയെ തകർക്കാനുള്ള യുണൈറ്റഡ് നഴ്സസ് അസോസിയേഷ(യുഎൻഎ)ന്റെ ശ്രമം ശക്തമായി നേരിടുമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ (കെപിഎച്ച്എ) ആക്ഷൻ കൗണ്‍സിൽ.
ഇന്നലെ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. സമരത്തിലൂടെ സ്വകാര്യ ആരോഗ്യ മേഖലയെ തകർക്കാനാണ് യുഎൻഎ ശ്രമിക്കുന്നത്. ഈ ഭീഷണിക്ക് വഴങ്ങി ആശുപത്രികൾ പൂട്ടിയിടാൻ മാനേജ്മെന്റുകൾ തയാറല്ല. രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകാൻ അനുവദിക്കില്ലെന്നും കെപിഎച്ച്എ വ്യക്തമാക്കി.
മാർച്ച് അഞ്ച് മുതൽ അനിശ്ചിത കാലത്തേക്ക് സമരം ചെയ്യുമെന്നറിയിച്ച് യുഎൻഎ നോട്ടീസ് നൽകിയതിനെ തുടർന്നാണ് സമരത്തെ നേരിടാൻ തീരുമാനിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.
സ്വകാര്യ ആരോഗ്യ മേഖലയെ തകർക്കാനുള്ള ശ്രമം നേരിടും: കെപിഎച്ച്എ
01:17 AM Feb 20, 2018 | Deepika.com