കൊച്ചി: എംജി സർവകലാശാല കലോത്സവം മാർച്ച് ഒന്‍പത് മുതൽ 13 വരെ എറണാകുളത്ത് നടക്കും. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടിയുള്ള സംഘാടകസമിതി രൂപീകരിച്ചു. സംഘാടക സമിതി ചെയർമാനായി സി.എൻ. മോഹനനും ജനറൽ കണ്‍വീനറായി വി.എം. ജുനൈദുമുൾപ്പെടെ 501 അംഗ സംഘാടക സമിതിയെയും 151 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
മഹാരാജാസ് കോളജിൽ ഇംഗ്ലീഷ് മെയ്ൻ ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം ജോണ്‍ ഫെർണാണ്ടസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സർവകലാശാല യൂണിയൻ എക്സിക്യൂട്ടീവ് അംഗം സൂരജ് അധ്യക്ഷനായി. യൂണിയൻ ചെയർമാൻ കെ.എം. അരുണ്‍, ജനറൽ സെക്രട്ടറി ശിൽപ സുരേന്ദ്രൻ, ഡോ. കെ.എസ്. ഡേവിഡ്, ഡോ. കെ.എൻ കൃഷ്ണകുമാർ, ജിഷ്ണു എന്നിവർ സംസാരിച്ചു.
എംജി സർവകലാശാല കലോത്സവം: മാർച്ച് 9 മുതൽ എറണാകുളത്ത്
01:17 AM Feb 20, 2018 | Deepika.com