കുഫോസിൽ ബിരുദദാനചടങ്ങ്
01:17 AM Feb 20, 2018 | Deepika.com
കൊച്ചി: പുതുതലമുറയിലെ ഫിഷറീസ് ബിരുദധാരികൾ ജീവനക്കാർ മാത്രമായി ഒതുങ്ങരുതെന്ന് ഇന്ത്യൻ കാർഷിക ഗവേഷണ കൗണ്‍സിൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. എൻ.എസ്. റാത്തോർ. കുഫോസിൽ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. റാത്തോർ. കുഫോസിൽനിന്നു കോഴ്സ് പൂർത്തിയാക്കിയ 276 വിദ്യാർഥികൾക്കു കുഫോസ് വൈസ് ചാൻസലർ ഡോ. എ. രാമചന്ദ്രൻ ബിരുദങ്ങൾ സമ്മാനിച്ചു.