കണ്ണൂർ: ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസിനു മുന്നിൽ കീഴടങ്ങിയെന്നു പറയുന്നവർ യഥാർഥ പ്രതികളാണോയെന്നു സംശയമുണ്ടെന്നു ശുഹൈബിന്റെ പിതാവ് മുഹമ്മദ്. പോലീസില്‍ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും മുഹമ്മദ് ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ചു കെ. സുധാകരനും രംഗത്തെത്തി.
പാർട്ടിക്കു കൊലപാതകത്തിൽ പങ്കില്ലെന്നു പറഞ്ഞ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ മറുപടി പറയണം. കീഴടങ്ങിയ ആകാശ് തില്ലങ്കേരി ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്. പക്ഷേ അയാൾക്കു ശുഹൈബുമായി വ്യക്തിപരമായി പ്രശ്നങ്ങളൊന്നുമില്ല. ശുഹൈബിനെ അയാൾ വധിക്കണമെങ്കിൽ അയാളെ അതിനു പറഞ്ഞുവിട്ടവർ ആരാണെന്ന് അറിയേണ്ടതുണ്ടെന്നും സുധാകരൻ പറഞ്ഞു.
കീഴടങ്ങിയവർ യഥാർഥ പ്രതികളാണോ എന്നു സംശയമെന്ന് ശുഹൈബിന്റെ പിതാവ്
01:43 AM Feb 19, 2018 | Deepika.com