തിരുവനന്തപുരം: 50 രൂപ, 100 രൂപവിലയുള്ള മുദ്രപ്പത്രങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രജിസ്ട്രേഷൻ മന്ത്രി ജി.സുധാകരനു കത്തു നൽകി.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും മുദ്രപ്പത്രങ്ങൾ മാത്രമേ ഇപ്പോൾ ലഭിക്കുന്നുള്ളു. 50, 100 രൂപയുടെ മുദ്രപ്പത്രങ്ങൾ വേണ്ട സ്ഥാനത്ത് ഇപ്പോൾ 1000ന്റെയും 500ന്റെയും പത്രങ്ങൾ ഉപയോഗിക്കേണ്ടി വരുന്നതു ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ്. ജനന - മരണ - വിവാഹ രജിസ്ട്രേഷനുകളിലും വാടക കരാറുകളിലും കൂടുതലായി ഉപയോഗിക്കുന്നത് 50 ന്റെയും 100 ന്റെയും മുദ്രപ്പത്രങ്ങളാണ്. അടിയന്തരമായി മുദ്രപ്പത്രങ്ങൾ വിപണിയിൽ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ചെറിയ വിലയുടെ മുദ്രപ്പത്രങ്ങൾ ലഭ്യമാക്കണം: ചെന്നിത്തല
01:25 AM Feb 19, 2018 | Deepika.com