തിരുവനന്തപുര: കണ്ണൂർ ശുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് അഖിലേന്ത്യ സുന്നി ജം ഇയത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
നീതിപൂർവകവും നിഷ്പക്ഷവുമായ അന്വേഷണം ഇക്കാര്യത്തിൽ വേണം. കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്താൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണം. കൊലപാതകം നടത്തുന്നവർക്കു കടുത്ത ശിക്ഷ ഉറപ്പാക്കണം.
പ്രതികളെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും രാഷ്ട്രീയമത പക്ഷഭേദമില്ലാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയതായി കാന്തപുരം പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു.
ശുഹൈബ് വധം: കാന്തപുരം മുഖ്യമന്ത്രിയെ കണ്ടു
01:25 AM Feb 19, 2018 | Deepika.com