തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ സഹകരണ ബാങ്കുകൾ വഴി വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നാളെ രാവിലെ 11ന് തന്പാനൂർ സെൻട്രൽ ഡിപ്പോ അങ്കണത്തിൽ നടക്കും. കെഎസ്ആർടിസിയും സഹകരണ വകുപ്പും സർക്കാരും തമ്മിൽ എത്തിച്ചേർന്നിട്ടുള്ള ധാരണാ പത്രത്തിന്റെ അടിസ്ഥാനത്തിലാണ് കുടിശിക അടക്കമുള്ള പെൻഷൻ തുക സഹകരണ ബാങ്കുകൾ വഴി വിതരണം ചെയ്യുന്നത്.
കെഎസ്ആർടിസി എംഡി എ.ഹേമചന്ദ്രൻ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷനായിരിക്കും. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.
കെഎസ്ആർടിസി പെൻഷൻ വിതരണം: ഉദ്ഘാടനം നാളെ
01:25 AM Feb 19, 2018 | Deepika.com