അഭിരുചി നിർണയ പരീക്ഷ
01:13 AM Feb 19, 2018 | Deepika.com
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ് (സി ആപ്റ്റ്) ടാലി എഡ്യുക്കേഷനുമായി സഹകരിച്ചു കേരളത്തിലെ കൊമേഴ്സ് വിദ്യാർഥികൾക്കായി അക്കൗണ്ടൻസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 2018 എന്ന പേരിൽ അക്കൗണ്ടൻസി അഭിരുചി പരീക്ഷ നടത്തും. പ്ലസ് ടു (കൊമേഴ്സ്), ബികോം, എംകോം വിദ്യാർഥികൾക്ക് ഇതിൽ പങ്കെടുക്കാം. ഫോൺ വഴി രജിസ്റ്റർ ചെയ്യാം: 9388830684.