തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് ഇന്നു മുതൽ പട്ടം കാതോലിക്കേറ്റ് സെന്ററിൽ നടക്കും. ഇന്നു രാവിലെ ഒൻപതിനു ബിഷപ് ഗീവർഗീസ് മാർ ദിവന്നാസിയോസിനെ അനുസ്മരിച്ചുകൊണ്ടുള്ള സമൂഹബലി നടക്കും. 10.30ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ സുന്നഹദോസ് ആരംഭിക്കും.
നാളെ സഭയിലെ വിവിധ സന്യാസ സമൂഹങ്ങളുടെ അധ്യക്ഷൻമാരുടെയും മേജർ സെമിനാരി പരിശീലകരുടെയും യോഗം നടക്കും. 21ന് രാവിലെ വിവിധ സുന്നഹദോസ് കമ്മീഷൻ സെക്രട്ടറിമാരുടെയും 22ന് വിദ്യാഭ്യാസ സ്ഥാപന മേധാവികളുടെയും യോഗം നടക്കും. രണ്ടാമത് മലങ്കര കത്തോലിക്കാ സഭാ അസംബ്ലിയുടെ രൂപരേഖ സുന്നഹദോസ് തയാറാക്കും. 23ന് വൈകുന്നേരം സുന്നഹദോസ് സമാപിക്കും.
അന്നേ ദിവസം തെക്കൻ സുഡാൻ, കോംഗോ, മഡഗാസ്കർ എന്നീ രാജ്യങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക പ്രാർഥന നടക്കും. എല്ലാ മെത്രാൻമാരും സുന്നഹദോസിൽ സംബന്ധിക്കും.
മലങ്കര കത്തോലിക്കാ സുന്നഹദോസ് ഇന്നു മുതൽ
01:13 AM Feb 19, 2018 | Deepika.com