തൃശൂർ: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചിത്രീകരിച്ച ത്രീ ഡി ആനിമേഷൻ സിനിമ "അവൻ വീണ്ടും വരും' ശ്രദ്ധനേടുന്നു. ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ഇതിനകം പ്രദർശിപ്പിച്ചു കഴിഞ്ഞ ഈ ചിത്രത്തിൽ വിശുദ്ധ ബൈബിളിലെ ഉൽപത്തി മുതൽ വെളിപാട് വരെയുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നരമണിക്കൂറാണ് ദൈർഘ്യം. കെസിബിസി രക്ഷാധികാരിയായ സിനിമയ്ക്ക് ഫാ. മൈക്കിൾ കാര്യമറ്റമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത് ഡിവൈൻ ധ്യാനകേന്ദ്രം.
മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി ഭാഷകളിൽ തയാറാക്കിയിരിക്കുന്ന ഈ ചിത്രം ഏതു ഭാഷയിൽ പ്രദർശിപ്പിക്കുന്നതിനുമുള്ള അത്യാധുനിക സാങ്കേതികവിദ്യ സിനിമ പ്രദർശനത്തിനായുള്ള പ്രത്യേക വാഹനത്തിൽ സജ്ജമാക്കിയിട്ടുണ്ട്. ഒപ്പം സിനിമയുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധരുമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.
ജീവിത നവീകരണത്തിനും ഹൃദയശുദ്ധീകരണത്തിനുമുള്ള അമ്പതു നോമ്പ് കാലഘട്ടത്തിൽ ചിത്രം പ്രദർശിപ്പിക്കുന്നതിനുള്ള വിവരങ്ങൾക്ക് 9947275870, 9847665075 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
"അവൻ വീണ്ടും വരും' ത്രിമാന സിനിമ ശ്രദ്ധേയമാകുന്നു
02:41 AM Feb 18, 2018 | Deepika.com