ബോ​ട്ടു​ട​മ​ക​ൾ സമരം ശക്തമാക്കുന്നു: 22നു ​സെ​ക്ര​ട്ടേറിയ​റ്റ് മാ​ർ​ച്ച്

02:41 AM Feb 18, 2018 | Deepika.com
കൊ​​​ച്ചി: ക​​​ട​​​ലി​​​ൽ​​​നി​​​ന്നു ചെ​​​റു​​മ​​​ത്സ്യ​​​ങ്ങ​​​ളെ പി​​​ടി​​​ക്ക​​​രു​​​തെ​​​ന്നു​​​ള്ള സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ ബോ​​​ട്ടു​​​ട​​​മ​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച അ​​​ന​​​ിശ്ചി​​​ത​​​കാ​​​ല സ​​​മ​​​രം കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നം. സ​​​മ​​​ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 22നു ​​​സെ​​​ക്ര​​​ട്ടേ​​റി​​യ​​റ്റ് മാ​​​ർ​​​ച്ച് ന​​​ട​​​ത്തു​​​മെ​​​ന്ന് ഓ​​​ൾ കേ​​​ര​​​ള ഫി​​​ഷിം​​​ഗ് ബോ​​​ട്ട് ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു. സ​​​മ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഫി​​​ഷ​​​റി​​​സ് വ​​​കു​​​പ്പ് മ​​​ന്ത്രി​​​യുമാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. സ​​​ർ​​​ക്കാ​​​ർ നിലപാട് അ​​​റി​​​യി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യ​​​തോ​​​ടെ​​​യാ​​​ണു സ​​​മ​​​രം ആ​​​രം​​​ഭി​​​ച്ച​​​ത്.

ബോ​​​ട്ടു​​​ട​​​മ​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന സ​​​മ​​​രം നാ​​​ലാം ദി​​​വ​​​സ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്ന​​​തോ​​​ടെ പ്രാ​​​ദേ​​​ശി​​​ക മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ മ​​​ത്സ്യ​​ക്ഷാ​​​മം രൂ​​​ക്ഷ​​​മാ​​​യി.മൂ​​​വാ​​​യി​​​ര​​​ത്തോ​​​ളം ട്രോ​​​ൾ ബോ​​​ട്ടു​​​ക​​​ൾ സ​​​മ​​​ര​​​ത്തി​​​ലാ​​ണ്. പ​​​ര​​​ന്പ​​​രാ​​​ഗ​​​ത മ​​​ത്സ്യ​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും നാ​​നൂ​​റോ​​ളം ഗി​​​ൽ​​​നെ​​​റ്റ് ബോ​​​ട്ടു​​​ക​​​ളും മാ​​ത്ര​​മാ​​ണു ക​​​ട​​​ലി​​​ൽ പോ​​​കു​​​ന്ന​​​ത്.

2016ലാ​​​ണു ചെ​​​റു​​മ​​​ത്സ്യ​​​ങ്ങ​​​ളെ പി​​​ടി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു​​​ള്ള ഉ​​​ത്ത​​​ര​​​വ് പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​ത്. ക​​​ട​​​ലി​​​ൽ മ​​​ത്സ്യ​​​സ​​​ന്പ​​​ത്ത് കു​​​റ​​​യു​​​ക​​​യാ​​​ണെ​​​ന്ന സി​​​എ​​​ഫ്ആ​​​ർ​​​ഐ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഉ​​​ത്ത​​​ര​​​വ്. 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ചെ​​​റു​​മ​​​ത്സ്യ​​​മാ​​​ണെ​​​ങ്കി​​​ൽ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​നാ​​​ണു സെ​​​ൻ​​​ട്ര​​​ൽ മ​​​റൈ​​​ൻ റി​​​സ​​​ർ​​​ച്ച് ഇ​​​ൻസ്റ്റി​​​റ്റ്യൂ​​​ട്ട് (​സി​​​എം​​​ആ​​​ർ​​​ഐ) ശി​​​പാ​​​ർ​​​ശ ചെ​​​യ്ത​​​തെ​​​ന്നും എ​​​ന്നാ​​​ൽ ഉ​​​ത്ത​​​ര​​​വി​​​ൽ സ​​​ർ​​​ക്കാ​​​ർ ഇ​​​ക്കാ​​​ര്യം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ബോ​​​ട്ടു​​​ട​​​മ​​​ക​​​ൾ പ​​​റ​​​യു​​​ന്നു.