ശുഹൈബ് വധം: കെ. സുധാകരൻ നാളെ നിരാഹാരസമരം തുടങ്ങും
02:41 AM Feb 18, 2018 | Deepika.com
കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ശുഹൈബ് എടയന്നൂരിന്റെ കൊലയാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം കെ. സുധാകരന് നാളെ രാവിലെ പത്തു മുതൽ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ നിരാഹാരസമരം ആരംഭിക്കും. 48 മണിക്കൂര്‍ നിരാഹാരസമരം കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും. വി.എം. സുധീരൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും.