മ ട്ടന്നൂർ: പോലീസ് നടത്തുന്ന അന്വേഷണത്തിൽ തൃപ്തിയും വിശ്വാസവുമില്ലെന്ന് എടയന്നൂരിൽ കൊല്ലപ്പെട്ട യൂത്ത്കോൺഗ്രസ് നേതാവ് ശുഹൈബിന്റെ കുടുംബം. പ്രതികളെ പിടികൂടാത്ത സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉടൻ കോടതിയെ സമീപിക്കുമെന്നും ശുഹൈബിന്റെ പിതാവ് സി.പി. മുഹമ്മദ് ദീപികയോട് പറഞ്ഞു.
ശുഹൈബ് കൊല്ലപ്പെട്ട് നാലു ദിവസത്തിനുശേഷമാണ് വീട്ടിലേക്ക് വരാൻ പോലീസ് തയാറായത്. മൊഴി രേഖപ്പെടുത്താതെ പ്രാഥമിക വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം പോലീസ് മടങ്ങുകയായിരുന്നു. വിശ്വാസയോഗ്യമായ നടപടികളൊന്നും ഇതുവരെ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മുഹമ്മദ് പറഞ്ഞു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശുഹൈബിന്റെ പിതാവ് കോടതിയിലേക്ക്
02:41 AM Feb 18, 2018 | Deepika.com