തിരുവനന്തപുരം: നീറ്റ്, കീം പ്രവേശന പരീക്ഷകളുടെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ക്രമീകരണം ഓരോ ഹയർ സെക്കൻഡറി സ്കൂളിലും ഒരുക്കുന്നതിന്റെ ഭാഗമായുള്ള പീസ് ഹെൽപ് ഡെസ്കിന്റെ പ്രവർത്തനം സംബന്ധിച്ചുള്ള മാർഗരേഖ പുറത്തിറക്കി. വിദ്യാഭ്യാസജില്ലാടിസ്ഥാന ത്തിൽ ഈ മാസം എട്ടിന് നടത്തിയ പ്രത്യേകപരിശീലന ക്യാമ്പിൽ പങ്കെടുത്ത കരിയർ ഗൈഡുമാർ, പരിശീലനം ലഭിച്ച മറ്റ് അധ്യാപകർ എന്നിവരുടെ നേതൃത്വ ത്തിലായിരിക്കണം ഹെൽപ് ഡെസ്ക്കുകൾ സംഘടിപ്പിക്കേണ്ടത്.
എല്ലാ സർക്കാർ , എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലും ഈ മാസം 28 വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ പത്തു മുതൽ വൈകുന്നേരം നാലു വരെ പീസ് ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കേണ്ടതാണ്.ഇതിന് ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയുളള കംപ്യൂട്ടർ സംവിധാനം സ്കൂൾ കംപ്യൂട്ടർ ലാബിൽ ഒരുക്കേണ്ടതാണ്. കംപ്യൂട്ടർ ലാബ് ഇല്ലാത്ത സ്കൂളുകളിൽ ലഭ്യമായ കംപ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യം ഉപയോഗപ്പെടുത്തണം.
പരീക്ഷകൾ എഴുതുന്ന മുഴുവൻ വിദ്യാർഥികൾക്കും ബോധവത്കരണ ക്ലാസ് നൽകേണ്ടതാണ്. പരിശീലനം ലഭിച്ച കരിയർ ഗൈഡോ, അധ്യാപകരോ ആണ് ബോധവത്കരണ ക്ലാസ് നൽകേണ്ടത്. സ്കൂളിലെ സൗകര്യം എത്ര വിദ്യാർഥികൾ ഉപയോഗപ്പെടു ത്തിയിട്ടുണ്ടെന്ന വിവരം സ്കൂളിൽ സൂക്ഷിക്കണം.
പ്രവേശന പരീക്ഷയിലൂടെ എത്രപേർക്കു പ്രവേശനം ലഭിച്ചിട്ടുണ്ടെന്ന വിശദവിവരം കരിയർ ഗൈഡുമാരും, പരിശീലനം ലഭിച്ച മറ്റ് അധ്യാപകരും ശേഖരിച്ചുവയ്ക്കേണ്ടതാണ്.
ഹയർ സെക്കൻഡറിയിൽ ഹെൽപ് ഡെസ്ക്: മാർഗരേഖയായി
02:41 AM Feb 18, 2018 | Deepika.com