തിരുവനന്തപുരം: ബസ് ചാർജ് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ പണിമുടക്ക് നടത്തുമ്പോൾ കൂടുതൽ ബസുകൾ നിരത്തിലിറക്കിയ കെഎസ്ആർടിസിക്കു മികച്ച കളക്ഷൻ. പണിമുടക്ക് ആരംഭിച്ച ആദ്യദിനമായ വെള്ളിയാഴ്ച മാത്രം ലഭിച്ച കളക്ഷൻ 7.22 കോടി രൂപയാണ്. വ്യാഴാഴ്ച ഇത് 5.94 കോടി രൂപയായിരുന്നു. 1.28 കോടി രൂപയുടെ വർധനയുണ്ടായി.
സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ബസുകൾ കൂടുതൽ സർവീസുകൾ നടത്തണമെന്ന് ഓപ്പറേഷൻസ് വിഭാഗം യൂണിറ്റ് അധികാരികൾക്കു നിർദേശം നൽകിയിരുന്നു. നിലവിലുള്ള സർവീസുകൾക്കു പുറമേ യാത്രക്കാർ കൂടുതലുള്ള റൂട്ടുകളിൽ അധിക സർവീസുകൾ നടത്തിവരികയാണ്.
ബസ് പണിമുടക്ക്: കെഎസ്ആർടിസിക്കു മികച്ച കളക്ഷൻ
02:12 AM Feb 18, 2018 | Deepika.com