പെരിന്തൽമണ്ണ: പഞ്ചായത്ത് ദിനാഘോഷം-2018 ന്റെ ഭാഗമായി ജനപ്രതിനിധികൾക്കും ജീവനക്കാർക്കുമായി പഞ്ചായത്ത് രാജ്-നവകേരളം എന്ന വിഷയത്തിൽ നടന്ന സംസ്ഥാന തല ക്വിസ് മത്സരത്തിൽ എറണാംകുളം ജില്ല ജേതാക്കളായി.
കോട്ടയം രണ്ടും തൃശൂർ മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു. ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച 48 ടീമുകൾ സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്തു. ഷിഫ കണ്വൻഷൻ സെന്ററിൽ നടന്ന മത്സരം പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ എം.പി. അജിത് കുമാർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ദിനാഘോഷം ക്വിസ്: എറണാകുളം ജേതാക്കൾ
02:05 AM Feb 18, 2018 | Deepika.com