തിരുവനന്തപുരം: മിൽമ കാലിത്തീറ്റ ഫാക്ടറികളിൽ നിന്നു വിതരണം ചെയ്യുന്ന മിൽമ ഗോമതി റിച്ച്, മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റകൾക്ക് 50 കിലോ ചാക്കൊന്നിന് 50 രൂപ അധികം കിഴിവ് ലഭ്യമാക്കുന്നതാണ്. ഇതോടെ മിൽമ കാലിത്തീറ്റയ്ക്ക് വിൽപ്പന വിലയിൽ നിന്നു ലഭ്യമാകുന്ന കിഴിവ് 50 കിലോ ചാക്കൊന്നിന് 100 രൂപയായിരിക്കും.
ഇതനുസരിച്ച് ഈ കാലയളവിൽ വിലക്കിഴിവിനു ശേഷം മിൽമ ഗോമതി റിച്ച് കാലിത്തിറ്റയ്ക്ക് 50 കിലോ ചാക്കൊന്നിന് 925 രൂപയും മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റയ്ക്ക് 50 കിലോ ചാക്കൊന്നിന് 1055 രൂപയും ആയിരിക്കും. മാർച്ച് പത്തുവരെയാണ് ഈ കിഴിവ്.
മിൽമ കാലിത്തീറ്റയ്ക്കു വിലക്കിഴിവ്
01:44 AM Feb 18, 2018 | Deepika.com