കോട്ടയം: കർഷകരുടെമേൽ അധികനികുതി അടിച്ചേൽപ്പിക്കുന്ന ബജറ്റ് നിർദേശങ്ങൾ സർക്കാർ പിൻവലിക്കണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. കടംവാങ്ങിച്ച വൻതുകകളുടെ പലിശയ്ക്കായി പണം കണ്ടെത്തുവാൻ കർഷകരെ ക്രൂശിക്കുന്നത് ശരിയല്ല. ഭൂനികുതി ഇരട്ടിയായി വർദ്ധിപ്പിച്ചിരിക്കുന്ന നിർദ്ദേശം പിൻവലിക്കണം.
സ്റ്റാന്പ്ഡ്യൂട്ടി ദേശീയ ശരാശരി അഞ്ചു ശതമാനമായിരിക്കുന്പോൾ കേരളത്തിൽ 10 ശതമാനമാണ്. നികുതി നിർദേശങ്ങൾ പിൻവലിക്കുന്നില്ലെങ്കിൽ ഇൻഫാം കർഷകപ്രക്ഷോഭമാരംഭിക്കുമെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
കർഷകനികുതികൾ പിൻവലിക്കണം: ഇൻഫാം
12:48 AM Feb 17, 2018 | Deepika.com