കോട്ടയം: കേരള കോണ്‍ഗ്രസിനെ എൽഡിഎഫിൽ ചേർക്കുന്ന കാര്യത്തിൽ സിപിഐ നിലപാടിൽ മാറ്റിമില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തങ്ങളുടെ നിലപാട് ആർക്കുമുള്ള മുന്നറിയിപ്പല്ല. കെ.എം. മാണിക്ക് ആരൊക്കെ ക്ലീൻചിറ്റ് നൽകിയാലും ജനങ്ങളുടെ മനസിലെ ധാരണ മാറില്ല. താൻ മാണിക്കു നല്ല സർട്ടിഫിക്കറ്റ് നൽകില്ലെന്ന് അദ്ദേഹത്തിനും അറിയാം. അതുകൊണ്ടാണു തന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്നു മാണി പറഞത്.
എൽഡിഎഫ് മികച്ച ഭൂരിപക്ഷം നേടിയത് മാണിയുടെ സഹായത്തോടെയല്ല. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിലും അതിനുശേഷവും മാണി എൽഡിഎഫിനെ സഹായിക്കണമെന്നില്ല. മാണിഗ്രൂപ്പ് ഒന്നായിട്ടും പോന്നാലും രണ്ടായിട്ടു പോന്നാലും എൽഡിഎഫിന് വേണ്ട. മാണിയുടെ പാർട്ടിയുടെ ശക്തി എത്രത്തോളമുണ്ടെന്ന് തനിക്കറിയാമെന്നും കാനം പറഞ്ഞു.
കേരള കോൺഗ്രസ്- എം : സിപിഐ നിലപാടിൽ മാറ്റമില്ലെന്നു കാനം
12:48 AM Feb 17, 2018 | Deepika.com