തിരുവനന്തപുരം: ശുഹൈബിന്റെ കൊലപാതകത്തിൽ യഥാർഥ പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച സെക്രട്ടേറിയറ്റ് നടയിൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് അറിയിച്ചു.
21 ന് സായാഹ്നധർണ നടത്തും
തിരുവനന്തപുരം: മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോണ്ഗ്രസ് സെക്രട്ടറി ശുഹൈബിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ജില്ലാ കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഈ മാസം 21 നു സായാഹ്ന ധർണ നടത്തുമെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. കണ്ണൂർ ജില്ലയിൽ ഒഴികെ മറ്റു ജില്ലകളിൽ ജില്ലാ ആസ്ഥാനത്ത് ഡിസിസികളുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തും.
കണ്ണൂരിൽ 22 ന് കോണ്ഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഷുഹൈബ് കുടുംബ സഹായനിധി സ്വരൂപിക്കാനുള്ള ഫണ്ട് പിരിവിന് തുടക്കം കുറിക്കും.
രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, എം.എം. ഹസൻ, വി.എം. സുധീരൻ, കെ.സി.വേണുഗോപാൽ എംപി, എം.കെ. രാഘവൻ എംപി, കെ.സുധാകരൻ, കെ.സി.ജോസഫ് എംഎൽഎ, സണ്ണി ജോസഫ് എംഎൽഎ, സതീശൻ പാച്ചേനി, ഡീൻ കുര്യാക്കോസ് തുടങ്ങിയവർ ഫണ്ട് പിരിവിനു നേതൃത്വം നൽകും.
ശുഹൈബ് വധം: യൂത്ത് കോണ്ഗ്രസ് നിരാഹാരം ആരംഭിക്കും
12:46 AM Feb 17, 2018 | Deepika.com