മാരാമണ്‍: സ്ത്രീകൾക്ക് തുല്യഅവകാശം ലഭിക്കണമെങ്കിൽ പുരുഷൻമാരും ഇക്കാര്യത്തിൽ ബോധവാന്മാരാകണമെന്ന് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത. മാർത്തോമ്മാ സഭയിലെ വനിതാ സംഘടനയായ സുവിശേഷ സേവികാസംഘത്തിന്റെ ശതാബ്ദി ആഘോഷപരിപാടികൾ മാരാമണ്‍ കണ്വൻഷൻ നഗറിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ ബോധവത്കരണം നടത്തണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
സേവികാസംഘം പ്രസിഡന്റ് ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ച യോഗത്തിൽ റവ. ഡോ. രാജൻ ഏലിയാസ് സിംഗ് സ്വാഗതം പറഞ്ഞു.
ശതാബ്ദി വെബ്സൈറ്റ് ഉദ്ഘാടനം ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത നിർവഹിച്ചു.
കണ്‍വൻഷനിൽ ഇന്നലെ രാവിലെ റവ. വിനോദ് വിക്ടറും വൈകുന്നേരം ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പയും പ്രസംഗിച്ചു.
മാർത്തോമ്മാ സേവികാസംഘം ശതാബ്ദി ഉദ്ഘാടനം ചെയ്തു
12:37 AM Feb 17, 2018 | Deepika.com