തിരുവനന്തപുരം: കേരള ചൈൽഡ് റൈറ്റ്സ് ഒബ്സർവേറ്ററിയും യുനിസെഫും ചേർന്നു നൽകുന്ന മാധ്യമ അവാർഡിന് രാഷ്ട്രദീപിക കോട്ടയം യൂണിറ്റിലെ സബ് എഡിറ്റർ പ്രദീപ് ഗോപി അർഹനായി. കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ടു രാഷ്ട്രദീപികയിൽ പ്രസിദ്ധീകരിച്ച കാണാതാകുന്ന കണ്മണികൾ എന്ന ലേഖനപരമ്പരയ്ക്കാണ് അവാർഡ്. തിരുവനന്തപുരത്തു സംഘടിപ്പിച്ച ചടങ്ങിൽ യുനിസെഫ് കേരള, തമിഴ്നാട് ചീഫ് ജോബ് സക്കറിയ അവാർഡ് സമ്മാനിച്ചു.
പൊൻകുന്നം നന്ദനം വീട്ടിൽ പരേതരായ എം.എസ്. ഗോപി- ആനന്ദവല്ലി ദമ്പതികളുടെ മകനാണ് പ്രദീപ് ഗോപി. ഭാര്യ: സ്മിത. മക്കൾ: നന്ദൻ, നിള (കാഞ്ഞിരപ്പള്ളി എകെജഐം സ്കൂൾ വിദ്യാർഥികൾ), നളന്ദ.
പ്രദീപ് ഗോപിക്കു ലഭിക്കുന്ന എട്ടാമത്തെ മാധ്യമ പുരസ്കാരമാണിത്. കാഴ്ച ടെലിവിഷൻ മീഡിയ അവാർഡ്, നേറ്റീവ് അസോസിയേഷൻ പുരസ്കാരം, കോഴിക്കോട് ശാന്താദേവി മീഡിയ അവാർഡ്, എൻ.ബി. അബു പുരസ്കാരം, സംസ്കൃതി പുരസ്കാരം, ഇന്ദിര സ്മൃതി പുരസ്കാരം, ജെ.സി.ഡാനിയേൽ മാധ്യമ അവാർഡ് എന്നീ പുരസ്കാരങ്ങളാണ് മുൻപു ലഭിച്ചിട്ടുള്ളത്.
പ്രദീപ് ഗോപിക്ക് കെസിആർഒ- യുനിസെഫ് മാധ്യമ അവാർഡ്
12:27 AM Feb 17, 2018 | Deepika.com