കോഴിക്കോട്: കോടഞ്ചേരിയിൽ ഗർഭിണിക്കും കുടുംബത്തിനും നേരെയുണ്ടായ ആക്രമണത്തിൽ ഗർഭസ്ഥശിശു കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബത്തിനു സംരക്ഷണം ഉറപ്പാക്കണമെന്നു കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിക്കു കേരള വനിതാ കമ്മീഷൻ നിർദേശം നൽകി.
പ്രതികളുടെ ഭാഗത്തുനിന്നു ഭീഷണിയുണ്ടെന്നു കാട്ടി ആക്രമണത്തിനിരയായ ജോസ്ന സിബി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു വനിതാ കമ്മീഷനംഗം എം.എസ്. താര നടപടി സ്വീകരിച്ചത്. സംഭവത്തിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് അടിയന്തരമായി നൽകാനും പോലീസിനു നിർദേശം നൽകിയിട്ടുണ്ട്.
കോടഞ്ചേരി സംഭവം: കുടുംബത്തിനു സംരക്ഷണം നൽകണം- വനിതാ കമ്മീഷൻ
12:27 AM Feb 17, 2018 | Deepika.com