ആയിരം ഭിന്നശേഷിക്കാർക്കു മുച്ചക്രവാഹനം അനുവദിക്കും: മന്ത്രി
12:27 AM Feb 17, 2018 | Deepika.com
തിരുവനന്തപുരം: കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി നിരവധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കി വരുന്നതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി 1000 ഭിന്നശേഷിക്കാർക്കു മുച്ചക്ര വാഹനം അനുവദിക്കും. മരണമടഞ്ഞ ഭിന്നശേഷിക്കാരുടെ വായ്പകൾ എഴുതിത്തള്ളും. കുടിശിക വരുത്തിയിട്ടുള്ളവരുടെ പിഴപ്പലിശ പൂർണമായും ഒഴിവാക്കി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.