കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മട്ടന്നൂർ എംഎൽഎ ഇ.പി. ജയരാജന്റെ പേഴ്സണൽ സെക്രട്ടറി രതീഷിനെ ചോദ്യംചെയ്യണമെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്.
കൊലവിളിയുമായി നടത്തിയ പ്രകടനത്തിന് നേതൃത്വം നൽകിയ വ്യക്തിയെ ചോദ്യംചെയ്യാതെ അന്വേഷണം മുന്നോട്ടുപോകില്ല. മട്ടന്നൂർ മേഖലയിൽ പല രാത്രികാല യോഗങ്ങൾക്കും രതീഷാണ് നേതൃത്വം നൽകിയത്. ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കുന്പോഴും രതീഷിനെ ചോദ്യംചെയ്യാൻ പോലീസ് തയാറാകാത്തതിൽ ദുരൂഹതയുണ്ട്. കേസ് അട്ടിമറിക്കാൻ യൂത്ത് കോൺഗ്രസ് അനുവദിക്കില്ലെന്ന് ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.
ഇ.പി. ജയരാജന്റെ പിഎയെ ചോദ്യം ചെയ്യണമെന്നു ഡീൻ
01:01 AM Feb 16, 2018 | Deepika.com