അന്പലപ്പുഴ: വിദേശ മദ്യവില്പനശാല പൂട്ടാതിരിക്കാനായി അടച്ച കുട്ടികളുടെ പാർക്ക് നാട്ടുകാർ ഇടപെട്ട് തുറന്നു.
തോട്ടപ്പള്ളിയിലാണ് കഴിഞ്ഞദിവസം ടൂറിസം വകുപ്പ് പൂട്ടിയ കുട്ടികളുടെ പാർക്ക് നാട്ടുകാർ ഗേറ്റ് പൊളിച്ചുമാറ്റി ഇന്നലെ രാവിലെ തുറന്നത്. തോട്ടപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന അക്ഷയ സാംസ്കാരികവേദി പ്രവർത്തകർ നൽകിയ ഹർജി പരിഗണിച്ചാണ് രണ്ടാഴ്ച മുന്പു രണ്ടു മാസത്തിനകം മദ്യവിൽപ്പനശാല പൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടത്.
മദ്യവില്പനശാലയുടെ നൂറുമീറ്റർ പരിധിയിൽ കുട്ടികളുടെ പാർക്ക് പ്രവർത്തിക്കുന്നുണ്ടെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഉത്തരവിറങ്ങി തൊട്ടടുത്ത ദിവസം പാർക്ക് അടച്ചു പൂട്ടുകയായിരുന്നു.
മദ്യക്കട പൂട്ടാൻ കോടതി ഉത്തരവ്; ടൂറിസം വകുപ്പ് പൂട്ടിയ കുട്ടികളുടെ പാർക്ക് നാട്ടുകാർ തുറന്നു
12:45 AM Feb 16, 2018 | Deepika.com