കൊച്ചി : സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം നിരോധിക്കണമെന്നാവശ്യപ്പെട്ട് ആക്കുളത്തെ ഫോറം ഫോർ സോഷ്യൽ ജസ്റ്റീസ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി.
ആശുപത്രികളെ പൊതു അവശ്യ സ്ഥാപനങ്ങളായി വിജ്ഞാപനം ചെയ്തിട്ടുണ്ടോയെന്ന് ഇന്നലെ ഹർജി പരിഗണിക്കുന്പോൾ ഹൈക്കോടതി ആരാഞ്ഞു. ആശുപത്രികളിൽ മതിയായ ബദൽ സംവിധാനം ഏർപ്പെടുത്താതെ നഴ്സുമാർ നടത്തുന്ന സമരം ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നാരോപിച്ചാണു ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
നഴ്സുമാരുടെ സമരം: ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി
12:45 AM Feb 16, 2018 | Deepika.com