കാസർഗോഡ്: നഗരത്തിനു സമീപം നുള്ളിപ്പാടിയിൽ സ്ഥിതിചെയ്യുന്ന ഹോട്ടൽ ഹൈവേ കാസിലിൽ ഉണ്ടായ തീപിടിത്തത്തിൽ ബാർ പൂർണമായും കത്തിനശിച്ചു.
ഇന്നലെ രാവിലെ ആറോടെയായിരുന്നു സംഭവം. പുക ഉയരുന്നതു കണ്ട സെക്യൂരിറ്റി ജീവനക്കാരൻ അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. രണ്ടു യൂണിറ്റ് സേനയെത്തി ഒരു മണിക്കൂർ പരിശ്രമിച്ച് തീയണച്ചെങ്കിലും കൗണ്ടർ പൂർണമായും കത്തിനശിച്ചു.
ഇവിടെ സൂക്ഷിച്ചിരുന്ന മദ്യശേഖരം, ഫർണിച്ചറുകൾ, നാല് ഫ്രീസറുകൾ, ഫാനുകൾ, സിസിടിവി സംവിധാനം, കംപ്യൂട്ടറുകൾ, ടെലിവിഷൻ, സീലിംഗ് വയറിംഗ്-പ്ലംബിംഗ് സംവിധാനങ്ങൾ എന്നിവയും കത്തിച്ചാമ്പലായി. 30 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബാർ കൗണ്ടറിനുള്ളിലെ ഫ്രീസറിൽനിന്നുള്ള ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.
കാസർഗോട്ട് ബാർ കത്തിനശിച്ചു
12:45 AM Feb 16, 2018 | Deepika.com