തിരുവനന്തപുരം: ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്നെത്തും. രാവിലെ 10.45ന് ശംഖുമുഖം എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ എത്തുന്ന ഉപരാഷ്ട്രപതി റോഡു മാര്‍ഗം രാജ്ഭവനിലേക്കു പോകും. അവിടെ അദ്ദേഹം സന്ദര്‍ശകരെ കാണും. ഉച്ചകഴിഞ്ഞ് 3.30ന് കനകക്കുന്നില്‍ ശ്രീ ചിത്തിര തിരുനാള്‍ സ്മാരക പ്രഭാഷണം നടത്തും.
ഉപരാഷ്ട്രപതി 5.30ന് വിമാനത്തില്‍ കോഴിക്കോട്ടേക്കു തിരിക്കും. വൈകുന്നേരം 6.30ന് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തും. നാളെ രാവിലെ 10ന് കോഴിക്കോട് ഹാജി എ. പി. ബാവ കണ്വന്ഷന് സെന്ററില്‍ ഫറൂക്ക് കോളജിന്റെ രജത ജൂബിലി ആഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
തുടര്‍ന്ന് 11.30ന് നെല്ലിക്കോട് ചിന്മയാഞ്ജലി ഹാളില്‍ നടക്കുന്ന വൈറ്റര്‍ ഇന്ത്യ ദേശീയ സെമിനാറില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ഒന്നിന് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് അദ്ദേഹം ഡല്‍ഹിക്കുമടങ്ങും.
ദ്വിദിനസന്ദർശനം: ഉപരാഷ്ട്രപതി ഇന്നു കേരളത്തിൽ
12:35 AM Feb 16, 2018 | Deepika.com