തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്ന ആവശ്യം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മധ്യപ്രദേശിൽ നടന്ന യോഗത്തിൽ മുന്നോട്ടു വച്ചിട്ടില്ലെന്നു പോലീസ്.
ജനുവരിയിൽ നടന്ന യോഗത്തിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട ചർച്ച നടന്നിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഡിജിപിമാർ ചേർന്നാണ് ഇതു തയാറാക്കിയത്. കേരള ഡിജിപിയാണ് ഇത് അവതരിപ്പിച്ചത്. ഈ പ്രസന്റേഷനിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന നിർദേശം ഉയർന്നിരുന്നില്ലെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.
കേരളത്തിന്റെ ആവശ്യപ്രകാരം പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജുജു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണു ഡിജിപിയുടെ വിശദീകരണം.
നിരോധനം ആവശ്യപ്പെട്ടിട്ടില്ലെന്നു ഡിജിപി
12:35 AM Feb 16, 2018 | Deepika.com