കാനത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല: കെ.എം. മാണി
12:35 AM Feb 16, 2018 | Deepika.com
കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സർട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നു കേരള കോണ്ഗ്രസ് ചെയർമാൻ കെ.എം. മാണി. മാണിയുള്ള മുന്നണിയിൽ പ്രവർത്തിക്കാൻ പ്രയാസമാണെന്ന് സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവേ കാനം പറഞ്ഞതിനോടു പാലായിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.