കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ശുഹൈബ് എടയന്നൂരിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രാഷ്ട്രീയ പക്ഷപാതിത്വത്തോടെയാണു പോലീസ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തുമെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസന്.
കൊലപാതകം നടന്ന് മൂന്നു ദിവസമായിട്ടും ഒരു പ്രതിയെപ്പോലും അറസ്റ്റ് ചെയ്തില്ല. കൊലയാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ലോക്സഭാമണ്ഡലം പ്രസിഡന്റ് ജോഷി കണ്ടത്തില്‍ കളക്ടറേറ്റിനു മുന്നില്‍ ഇന്നലെയാരംഭിച്ച 24 മണിക്കൂര്‍ ഉപവാസസമരത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുറ്റവാളികളെ കണ്ടെത്താനുള്ള സമയമൊക്കെ കഴിഞ്ഞിരിക്കുന്നു. സിപിഎം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ കണ്ണൂരില്‍ സമാധാനം ഉണ്ടാകില്ലെന്നുറപ്പാണ്. അക്രമക്കേസുകളിലെ ഇരകള്‍ക്കു നീതി കിട്ടില്ല. കള്ളക്കേസില്‍ കുടുക്കി ശുഹൈബിനെ ജയിലിലടച്ചപ്പോള്‍ അവിടെവച്ചും സിപിഎം തടവുകാര്‍ ആക്രമണത്തിനു മുതിര്‍ന്നു. തന്നെ ചിലർ പിന്തുടരു ന്നു വെന്ന് ശുഹൈബ് പറഞ്ഞു വെ ന്നും അദ്ദേഹം വ്യക്തമാക്കി.
ശുഹൈബ് വധക്കേസ് : അന്വേഷണത്തിൽ വീഴ്ചയുണ്ടായാൽ പ്രക്ഷോഭം: എം.എം ഹസൻ
12:35 AM Feb 16, 2018 | Deepika.com