സതീശൻ പാച്ചേനിയുടെ ഉപവാസം ഇന്ന്
12:45 AM Feb 14, 2018 | Deepika.com
കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ ഘാതകരെ ഉടൻ അറസ്റ്റ് ചെയ്യുക, സിപിഎം ഭീകരത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഇന്നു രാവിലെ മുതൽ 24 മണിക്കൂർ ഉപവസിക്കും. പത്തിന് കളക്ടറേറ്റിനു മുന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.