തിരുവനന്തപുരം: ചലച്ചിത്ര, സീരിയല്‍ നടൻ ഹരികുമാരന്‍ തമ്പി (56) നിര്യാതനായി. കരള്‍രോഗബാധയെ തുടര്‍ന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല. തൈക്കാട് ശാന്തികവാടത്തില്‍ സംസ്കാരം നടത്തി.
വട്ടിയൂര്‍ക്കാവ് മണ്ണറക്കോണത്തിനു സമീപം വലിയവീട് ലെയിന്‍ ഗൗരിനന്ദനത്തിലാണ് ഇദ്ദേഹം താമസിച്ചുവന്നിരുന്നത്. 20 വര്‍ഷത്തിലേറെയായി നാടകരംഗത്തും മറ്റും സജീവമായി പ്രവര്ത്തിച്ചിരുന്നയാളാണു ഹരികുമാരന്‍ തമ്പി. കഥകളി നടനുമായിരുന്നു.
നാടകരംഗത്തുനിന്നു ചലച്ചിത്രരംഗത്തേക്ക് എത്തി. ഇന്ദുമുഖി ചന്ദ്രമതി എന്ന കോമഡി പരമ്പരയാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ സീരിയല്‍. തുടര്‍ന്ന് ബാലഗണപതി, സ്ത്രീധനം തുടങ്ങിയ സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. തേജാഭായി, ദലമര്മരങ്ങള്, കണിച്ചുകുളങ്ങരയില്‍ സിബിഐ തുടങ്ങിയ ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
സുഷമ്മയാണു ഭാര്യ ഏകമകള്‍ ഗൗരി തമ്പി.
നടൻ ഹരികുമാരന്‍ തമ്പി നിര്യാതനായി
12:45 AM Feb 14, 2018 | Deepika.com