അതിരന്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന്റെ പ്രധാന ആഘോഷങ്ങൾ ഇന്നും നാളെയും നടക്കും. ഇന്നാണു നഗരപ്രദക്ഷിണവും വെടിക്കെട്ടും. വൈകുന്നേരം 5.30ന് നഗരപ്രദക്ഷിണം വലിയപള്ളിയിൽനിന്ന് ആരംഭിക്കും. ഒന്പതിനു വെടിക്കെട്ട് ആരംഭിക്കും.
നാളെ രാവിലെ 10.30ന് റാസ അർപ്പണം നടക്കും. വൈകുന്നേരം അഞ്ചിന് തിരുനാൾ പ്രദക്ഷിണം. ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെ തിരുനാൾ സമാപിക്കും. രാത്രി എട്ടിനു വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം അൾത്താരയിൽ പുനഃപ്രതിഷ്ഠിക്കും.
അതിരന്പുഴയിൽ തിരുനാൾ ഇന്നും നാളെയും
11:18 PM Jan 23, 2018 | Deepika.com