ഫിസാറ്റ് ഇഎന്‍എസ് മേക്കര്‍ ഫെയറിനു നാളെ ഷാര്‍ജയില്‍ തുടക്കം
10:44 PM Jan 23, 2018 | Deepika.com
അങ്കമാലി: അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളജും ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന മേക്കര്‍ ഫെയറിനു നാളെ ഷാര്‍ജയില്‍ തുടക്കമാകും. വിദ്യാര്‍ഥികളിലുള്ള സംരംഭകത്വ മികവിനെയും അനുബന്ധ പ്രവര്‍ത്തനങ്ങളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് ഫിസാറ്റ് നേതൃത്വം നല്കുന്ന അന്തര്‍ദേശീയ മേക്കർ ഫെയര്‍ ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സ്കൂളിലാണു നടക്കുന്നത്.