കോഴിക്കോട്: യുഡിഎഫ് മുന്നണി വിട്ട് ജെഡിയു എൽഡിഎഫിലേക്ക് ചുവട് മാറുന്ന തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് വിദ്യാർഥി ജനത സംസ്ഥാന കമ്മിറ്റി. എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ സോഷ്യലിസ്റ്റ് ഘടകം യുഡിഎഫ് മുന്നണി ബന്ധം വിച്ഛേദിച്ച് എൽഡിഎഫിലേക്ക് മാറാനുള്ള രാഷ്ട്രീയതീരുമാനം ഉചിതമല്ലെന്ന് സംസ്ഥാന പ്രസിഡന്റ് ഷംനാദ് കുട്ടിക്കട വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ മതേതരത്വം, ജനാധിപത്യം, എന്നീ ആശയങ്ങൾ മുന്നിൽ നിർത്തി വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ പോരാടുന്ന മതേതരമുന്നണിയായ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് 26 ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന നേതൃയോഗത്തിൽ വിദ്യാർഥിജനതയിലെ ഭൂരിഭാഗം അംഗങ്ങളും പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫ് വിടാനുള്ള തീരുമാനം ഉചിതമല്ലെന്ന് വിദ്യാർഥി ജനത
10:44 PM Jan 23, 2018 | Deepika.com