കൊച്ചി: പതിനാറാമത് മിസ് സൗത്ത് ഇന്ത്യ മത്സരം ഈമാസം 27നു കൊച്ചി ഗോകുലം കണ്വൻഷൻ സെന്ററിൽ നടക്കും. വൈകുന്നേരം 6.30ന് ആരംഭിക്കുന്ന മത്സരം പെഗാസസാണ് സംഘടിപ്പിക്കുന്നത്. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽനിന്നായി 22 സുന്ദരിമാർ പങ്കെടുക്കുന്ന മിസ് സൗത്ത് ഇന്ത്യ 2018ന്റെ മുഖ്യപ്രായോജകർ മണപ്പുറം ഫിനാൻസ് ലിമിറ്റഡും ഡിക്യുവാച്ചസുമാണ്. വലാസ് ക്ലോത്തിംഗ്, ടി-ഷൈൻ, മെഡിമിക്സ്, സെറ എന്നിവരാണ് പവേർഡ് ബൈ പാർട്ണേഴ്സ്.
നവ്യ ആൻ ഏബ്രഹാം (കൊച്ചി), ലക്ഷ്മി മേനോൻ (തൃശൂർ), സമൃദ സുനിൽകുമാർ (കൊച്ചി ), ശ്രേയ പ്രമോദ് (തിരുവനന്തപുരം) എന്നിവരാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. ഗ്രൂമിംഗ് സെക്ഷൻ ഇന്നലെ ഗോകുലം കണ്വൻഷൻ സെന്ററിൽ ആരംഭിച്ചു. മിസ് സൗത്ത് ഇന്ത്യ വിജയിക്കു ഒരു ലക്ഷം രൂപയാണു സമ്മാനം. ഫസ്റ്റ് റണ്ണറപ്പിന് 60,000 രൂപയും സെക്കൻഡ് റണ്ണറപ്പിനു 40,000 രൂപയും ലഭിക്കും. പറക്കാട്ട് ജ്വല്ലേഴ്സ് രൂപകല്പന ചെയ്ത സുവർണ കിരീടമാണ് വിജയികളെ അണിയിക്കുന്നത്.
മണപ്പുറം മിസ് സൗത്ത് ഇന്ത്യ മത്സരം 27ന്
10:42 PM Jan 23, 2018 | Deepika.com