തൃശൂർ: രാജ്യത്തെ മികച്ച കസ്റ്റംസ് ഇൻസ്പെക്ടർക്കുള്ള അവാർഡ് കൊച്ചിയിലെ കസ്റ്റംസ് ഇൻസ്പെക്ടർ ഒ.എഫ്. ജോസിന്. പുരസ്കാരത്തിനു കേരളത്തിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട ഏക ഓഫീസറാണ്. രാജ്യത്ത് 17 പേരെയാണു പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
അന്താരാഷ്ട്ര കസ്റ്റംസ് ദിനമായ 27 നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പുരസ്കാരം സമ്മാനിക്കും. തൃശൂർ കൂർക്കഞ്ചേരി സ്വദേശിയും ഒലക്കേങ്കിൽ ഫ്രാൻസിസിന്റെ മകനുമാണ്.
ഒ.എഫ്. ജോസ് രാജ്യത്തെ മികച്ച കസ്റ്റംസ് ഇൻസ്പെക്ടർ
10:34 PM Jan 23, 2018 | Deepika.com