പൂച്ചാക്കൽ: പള്ളിപ്പുറം സെന്റ് മേരീസ് പാരീഷ് ഫാമിലി യൂണിറ്റിന്റെയും ദീപിക ദിനപത്രത്തിന്റെയും ഡിഎഫ്സി പള്ളിപ്പുറം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ അഖില കേരള ചാവറ ക്വിസ് മത്സരം 26ന് നടക്കും. രാവിലെ ഒന്പതുമുതൽ പള്ളിപ്പുറം സെന്റ് മേരീസ് പാരീഷ് ഹാളിലാണ് മത്സരം.
ചാവറ ക്വിസ് വിജയികൾക്ക് യഥാക്രമം 7500, 5001, 3001 രൂപയും മെമ്മോറിയൽ ട്രോഫിയും നൽകും. ചാവറ പിതാവിന്റെ ജീവചരിത്രം, കേരള സഭാചരിത്രം, വിശുദ്ധ മത്തായിയുടെ സുവിശേഷം എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മത്സരം. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനവും നൽകും.
രജിസ്റ്റർ ചെയ്യാൻ വിളിക്കുക. ഫോൺ: 7560950275, 9562428364, 7012735389, 9961412272.
ചാവറ ക്വിസ് മത്സരം 26ന്
10:34 PM Jan 23, 2018 | Deepika.com