കാലിക്കടവ്(കാസർഗോഡ്): ഇടതുപക്ഷം മാത്രം വിചാരിച്ചാൽ ബിജെപി-ആർഎസ്എസ് സംഘടനകളെ നേരിട്ട് എതിർത്തു തോൽപ്പിക്കാനാവില്ലെന്നും ദേശീയതലത്തിൽ മതേതര പാർട്ടികളുടെ ഐക്യം വേണമെന്നും സിപിഐ ദേശീയ നിർവാഹകസമിതിയംഗം ആനി രാജ.
സിപിഐ കാസർഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാലിക്കടവില്‍ സംഘടിപ്പിച്ച വനിതാസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. ഇടതുപക്ഷത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ അവർ ഇടതുപക്ഷക്കാരല്ലെന്നു സിപിഐ ഒരിക്കലും പറയുകയില്ലെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.
ഇടതുപക്ഷം മാത്രം വിചാരിച്ചാൽ ബിജെപിയെ തോൽപ്പിക്കാൻ കഴിയില്ല: ആനി രാജ
01:50 AM Jan 23, 2018 | Deepika.com