അങ്കമാലി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച രേഖകളുടെയും വീഡിയോ ദൃശ്യങ്ങളുടെയും പകർപ്പ് ആവശ്യപ്പെട്ടു നടൻ ദിലീപ് നൽകിയ ഹർജിയിൽ പ്രതിഭാഗം വാദം അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 25ന് കേൾക്കും. കേസിൽ പ്രതിഭാഗത്തിനു പകർപ്പ് കൈമാറാൻ കഴിയുന്ന രേഖകളുടെയും നൽകാനാവാത്ത രേഖകളുടെയും പട്ടിക പോലീസ് കോടതിക്കു സമർപ്പിച്ചു.
എല്ലാ രേഖകളും നൽകാനാവില്ലെന്ന് അറിയിച്ച പ്രോസിക്യൂഷൻ പല രേഖകളും നേരത്തെ നൽകിയിട്ടുള്ളതാണെന്നും വ്യക്തമാക്കിയതായാണു വിവരം. ദൃശ്യങ്ങൾ പ്രതിഭാഗത്തിനു നൽകരുതെന്നാണു പ്രോസിക്യൂഷൻ നിലപാട്. ദൃശ്യങ്ങൾ കാണാൻ കോടതിയുടെ സാന്നിധ്യത്തിൽ പ്രതിഭാഗത്തെ അനുവദിച്ചിട്ടു പോലും ദൃശ്യങ്ങളിലെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട് ഇരയെ അപകീർത്തിപ്പെടുത്തുന്ന സാഹചര്യമുണ്ടായതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
നടി ആക്രമണം: ദൃശ്യങ്ങളുടെ പകർപ്പ് നൽകരുതെന്നു പോലീസ്
01:31 AM Jan 23, 2018 | Deepika.com