കോട്ടയം: കോട്ടയം അതിരൂപതയിലെ എയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകരുടെയും അനധ്യാപകരുടെയും സംഗമം 27നു രാവിലെ 9.30മുതൽ വൈകുന്നേരം നാലു വരെ കണ്ണൂർ ശ്രീപുരം ബറുമറിയം പാസ്റ്ററൽ സെന്ററിൽ നടക്കും. അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെയും മലബാർ കുടിയേറ്റ പ്ലാറ്റിനം ജൂബിലി സ്മാരക സമിതിയുടെയും സംയുക്ത നേതൃത്വത്തിലാണു സംഗമം. തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനിയുടെ ക്ലാസോടെ ആരംഭിക്കും. കുടിയേറ്റത്തെപ്പറ്റിയുള്ള ഡോക്യുമെന്ററി പ്രദർശനം. തുടർന്നു വിശുദ്ധ കുർബാന.
ഉച്ചകഴിഞ്ഞു രണ്ടിനുചേരുന്ന പൊതുസമ്മേളനം ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. മാർ ജോസഫ് പണ്ടാരശേരിൽ അധ്യക്ഷതവഹിക്കും. ഫാ. തോമസ് ഇടത്തിപ്പറന്പിൽ, ഫാ. ഏബ്രഹാം പറന്പേട്ട്, ഡോ. ജോസ് ജെയിംസ് എന്നിവർ പ്രസംഗിക്കും. അതിരൂപതയിലെ മികച്ച സ്കൂളുകളെയും അധ്യാപകരെയും അനധ്യാപകരെയും യോഗത്തിൽ ആദരിക്കും. സാഹിത്യ അവാർഡുകൾ നേടിയ റെജി തോമസ്, കെസിവൈഎൽ പ്രസിഡന്റ് ബിബീഷ് ഓലിക്ക എന്നിവരെ ആദരിക്കും.
മികച്ച സ്കൂളുകളായി കരിങ്കുന്നം സെന്റ് അഗസ്റ്റിൻ (ഹയർ സെക്കൻഡറി), കിടങ്ങൂർ സെന്റ് മേരീസ് (ഹൈസ്കൂൾ), അരീക്കര സെന്റ് റോക്കീസ് (യുപി), പയ്യാവൂർ സേക്രട്ട് ഹാർട്ട് (എൽപി) സ്കൂളും മികച്ച അധ്യാപകരായി സുനിൽ തോമസ് (ഹയർ സെക്കൻഡറി), എബി ജോണ് (ഹൈസ്കൂൾ), ബിനു ജേക്കബ് (യുപി), ഷാൻസി ജോസഫ് (എൽപി), കെ.എസ്. ജെയിംസ് (അനധ്യാപകൻ) എന്നിവരെയും ആദരിക്കും. പത്രസമ്മേളനത്തിൽ ഫാ. തോമസ് ഇടത്തിപ്പറന്പിൽ, യു.കെ. സ്റ്റീഫൻ, എം.എ. തോമസ്, റെജി തോമസ് എന്നിവർ പ്രസംഗിക്കും.
അധ്യാപക അനധ്യാപക സംഗമം കണ്ണൂരിൽ
01:09 AM Jan 23, 2018 | Deepika.com