കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കാൻ ബിജെപി നേതാവ് കെ. സുരേന്ദ്രൻ നൽകിയ ഹർജിയിൽ 69 പേർക്ക് കൂടി സമൻസ് അയയ്ക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഹർജിയിൽ കഴിഞ്ഞ ദിവസം സമർപ്പിച്ച 26 പേരുടെ പട്ടികയ്ക്കു പുറമെ ഹർജിക്കാരൻ 69 പേരുടെ പട്ടിക ഇന്നലെ ഹാജരാക്കിയിരുന്നു.
തുടർന്നാണു സമൻസ് നൽകാൻ നിർദേശിച്ചത്. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച പി.ബി. അബ്ദുൾ റസാഖിനോട് 89 വോട്ടുകൾക്കാണു സുരേന്ദ്രൻ പരാജയപ്പെട്ടത്. വിദേശത്തു ജോലി നോക്കുന്നവരുടെയും മരിച്ചവരുടെയും പേരിൽ കള്ളവോട്ടു നടന്നെന്നും ഇതാണു തോൽവിക്കു കാരണമായതെന്നും ആരോപിച്ചാണു കെ. സുരേന്ദ്രൻ ഹർജി നൽകിയിരിക്കുന്നത്.
കെ. സുരേന്ദ്രന്റെ ഹർജിയിൽ 69 പേർക്കുകൂടി സമൻസ്
01:09 AM Jan 23, 2018 | Deepika.com