പാലാ: സ്വാതന്ത്രസമര സേനാനിയും നിയമസഭാ സ്പീക്കറുമായിരുന്ന ആർ.വി. തോമസിന്റെ സ്മരണാർഥം ആദർശശുദ്ധവും മാതൃകായോഗ്യവുമായ പൊതുപ്രവർത്തനത്തിന് ആർ.വി. തോമസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനു സമ്മാനിച്ചു.
പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ ഇന്നലെ വൈകുന്നേരം പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പുരസ്കാരം സമർപ്പിച്ചു. ഗാന്ധിയൻ മൂല്യങ്ങൾ കാലാതീതമാണ്. ഗാന്ധിയൻ ആദർശങ്ങൾ ഇനിയും സമൂഹത്തിനു വെളിച്ചമാകുമെന്നും അദ്ദേഹം പറഞ്ഞു. ആർ.വി. തോമസ് ഫൗണ്ടേഷനാണ് പുരസ്കാരം ഏർപ്പെടുത്തിയത്. മുല്ലപ്പള്ളി രാമചന്ദ്രൻ, സുരേഷ് കുറുപ്പ് എംഎൽഎ, ലതികാ സുഭാഷ്, ഡോ. സിറിയക് തോമസ്, സെലിൻ റോയി, വി.ടി. തോമസ്, എ.ടി. ദേവസ്യ, സാബു ഡി. മാത്യു എന്നിവർ പ്രസംഗിച്ചു.
മുല്ലപ്പള്ളി രാമചന്ദ്രനു പുരസ്കാരം സമ്മാനിച്ചു
12:56 AM Jan 23, 2018 | Deepika.com